ADVERTISEMENT

മുഹമ്മദ് റഫി ഗാനങ്ങളുടെ ആലാപനത്തിലൂടെ സംഗീത പ്രേമികളുടെ മനം കവർന്ന ഗായകൻ കൊച്ചിൻ ആസാദ് വിടപറയുമ്പോൾ മലയാളികൾക്ക് നഷ്ടപ്പെടുന്നത് ‘കേരളത്തിന്റെ റഫി’ യെ ആണ്. റഫി ഗാനങ്ങളുടെ ആലാപനത്തിലൂടെ ശ്രദ്ധ നേടിയ ആസാദിനെ സംഗീത പ്രേമികൾ സ്നേഹ പൂർവ്വം വിളിച്ച പേരാണ് ‘കേരള റഫി’. 

പ്രവാസ ജീവിത കാലത്ത് സ്റ്റേജിൽ പാടിയ റഫി ഗാനമാണ് മട്ടാഞ്ചേരിക്കാരനായ ആസാദിന്റെ ജീവിതം മാറ്റി മറിച്ചത്. 1979–ൽ ബഹ്റൈനിലെ കേരള സമാജത്തിന്റെ വേദിയിൽ തന്റെ റഫി ഗാനങ്ങൾക്കു കിട്ടിയ സ്വീകാര്യത ആസാദിനെ മുഴുവൻ സമയ പാട്ടുകരാനാക്കി. പിന്നീട് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തുമുള്ള സംഗീത നിശകളിലെല്ലാം ആസാദ് സജീവ സാന്നിധ്യമായി. 

2013–ൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘സെല്ലുലോയിഡ്’ എന്ന മെഗാ പരിപാടിയിൽ ആസാദ് സജീവ സാന്നിധ്യമറിയിച്ചിരുന്നു.   

വിഡിയോ കാണാം.

തുടക്കകാലം മുതൽ മരണം വരെ റഫി ഗാനങ്ങൾ മാത്രം പാടിയ കൊച്ചിൻ ആസാദ് യാത്രയാകുമ്പോൾ അത് സംഗീത ലോകത്തിന് തീര്‍ത്താൽ തീരാത്ത നഷ്ടമാണ്. ഓരോ ഗാനത്തിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ ആ പ്രതിഭ ഗാനാസ്വാദകരുടെ മനസിൽ എന്നും ജീവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com