ADVERTISEMENT

മുഹമ്മദ് റഫിയുടെ പാട്ടിന്റെ ആരാധകൻ കൊച്ചി ആസാദ് അന്തരിച്ചു. 62 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്ന ആസാദ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി റഫി ഗാനങ്ങൾ മാത്രമാണ് പാടിയിരുന്നത്. 

മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹം തന്റെ പ്രിയ ഗായകന് ഗാനാഞ്ജലിയുമാി വേദികളിലെത്തിയിരുന്നു. റഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസി​​െൻറ ഗസലും മലയാളം ഗസലുകളും ആസാദി​​െൻറ സംഗീതവിരുന്നിൽ ഉണ്ടായിരുന്നു. 

ഭാര്യ: സക്കീന. മക്കൾ:നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കൾ: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന്​ പള്ളി കബർസ്ഥാനിൽ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com