ADVERTISEMENT

മുഹമ്മദ് റഫി ഗാനങ്ങളെ പ്രണയിച്ച കൊച്ചിൻ ആസാദ് വിടവാങ്ങിയത് സംഗീത ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമായി. നിരവധി വേദികൾ കീഴടക്കിയ ആ ശബ്ദത്തിന് ആരാധകരും ഏറെയുണ്ട്. കേരളത്തിലെ പ്രമുഖ ഗായകർക്കൊപ്പം വേദി പങ്കിട്ട ആസാദ് എന്നും സംഗീത ലോകത്തിന് പ്രിയപ്പെട്ടവനായിരുന്നു. കൊച്ചിൻ ആസാദിന്റെ ഓർമകൾ ഗായിക രാജലക്ഷ്മി മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുന്നു.

‘മുഹമ്മദ് റഫിയുടെ ഗാനങ്ങളായിരുന്നു അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും പാടിയിരുന്നതും. റഫി സറിനെ അദ്ദേഹം ദൈവത്തെ പോലെ ആരാധിച്ചിരുന്നു. ആ ഗാനങ്ങൾ ഇതുപോലെ പാടാൻ കേരളത്തിൽ മറ്റാരും ഇല്ല എന്നു പറയാം. റഫി ഗാനങ്ങൾ പാടുന്ന ആൾ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതും. പിന്നണി ഗാനരംഗത്തേയ്ക്ക് ആസാദിക്ക എത്തിയിരുന്നില്ല. മരണം വരെ പാടിയത് റഫി ഗാനങ്ങളായിരുന്നു. 

ഞങ്ങൾ ഒരുമിച്ച് ഒരുപാട് വേദികളിൽ പാടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരത്ത് പൂജപ്പുരയിൽ പഴയ ഹിന്ദി ഗാനങ്ങളുടെ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിലാണ് ഞങ്ങൾ അവസാനമായി ഒരുമിച്ച് പാടിയത്. എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്നു. വളരെ സ്നേഹമുള്ള ആളായിരുന്നു ആസാദിക്ക. ഈ നംവംബർ 24–ന്  തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ ആസാദിക്ക പാടാൻ തീരുമാനിച്ചിരുന്നു. അക്കാര്യം അദ്ദേഹം എന്നോട് പങ്കു വയ്ക്കുകയും ചെയ്തു. ‘നമുക്ക് അന്ന് കാണാം രാജി’ എന്നു പറഞ്ഞ് പിരിഞ്ഞതാണ്. ഇപ്പോൾ പെട്ടെന്ന് ഈ മരണ വാർത്ത കേൾക്കുമ്പോൾ വല്ലാത്ത ആഘാതം തോന്നുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com