sections
MORE

‘അവഗണിക്കപ്പെട്ടവരാണെങ്കിൽ ഒമർ ഇക്കയുടെ അടുത്തേക്ക് ചെല്ലൂ... എന്നെ പോലെ’

blesslee-omar
SHARE

സിനിമാ മോഹം ഉള്ളിൽ വച്ച് വർഷങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പലരുമുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവസരങ്ങളിലേക്കുള്ള അകലം വളരെ വലുതാണ്. കഴിവുള്ള നിരവധിയാളുകൾ സിനിമയിലേയ്ക്ക്‌ പ്രവേശിക്കുവാനാകാതെ ഇപ്പോഴും കാത്തു നിൽക്കുന്നു. അവരെ കൈപിടിച്ചുയർത്താൻ പല സംവിധായകരും തയ്യാറാകുന്നുമില്ല. എന്നാൽ സംവിധായകൻ ഒമർ ലുലു പുതുമുഖ താരങ്ങൾക്ക് ഏറെ അവസരങ്ങൾ നൽകാറുണ്ട്. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകിയ അദ്ദേഹം ഇപ്പോൾ ‘ധമാക്ക’ എന്ന ചിത്രത്തിലും അത് ആവർത്തിച്ചു. ആ ചിത്രത്തിന് വേണ്ടി ഒരു പാട്ടൊരുക്കാൻ ബ്ലെസ്്ലി എന്ന പുതുമുഖത്തിനാണ് ഒമർ ലുലു അവസരം കൊടുത്തത്. തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് ബ്ലെസ്്ലി സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വൈറലാവുകയാണ്. 

ബ്ലെസ്‌ലിയുടെ വാക്കുകൾ ഇങ്ങനെ:

‘കൈനിറയെ പാരമ്പര്യവും തലതൊട്ടപ്പന്മാരും ഇല്ലാത്ത ഒരാൾക്ക് സിനിമ എന്നത് പലപ്പോഴും ഒരു സ്വപ്നം മാത്രമാണ്. ചാൻസ് ചോദിച്ചും, ഓഡീഷനുപോയും ഒരു പുതപ്പ് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച്‌, വിശന്ന് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ദിവസങ്ങൾ എനിക്ക് വിരലിലെണ്ണാവുന്നതിലും അധികമാണ്. മുൻപുള്ള അനുഭവങ്ങളിൽ പതറി ഒരു പ്രതീക്ഷപോലും ഇല്ലാതെയാണ് ഈ മനുഷ്യനോടും അവസരം തേടിയത്. എല്ലാവരും പറയുംപോലെ ശരിയാക്കാമെന്ന് അദ്ദേഹവും പറഞ്ഞു. പക്ഷെ ഇന്ന്, തന്റെ സിനിമയിലെ ഒരു പാട്ട് ചെയ്യാൻ അദ്ദേഹം എനിക്കവസരം തന്നു.

 

അതെ, 'ധമാക്ക' സിനിമയിൽ ഒരു മെലഡി സോംഗ്‌ എന്റെ ശബ്ദത്തിൽ പുറത്തിറങ്ങും. പാടിക്കഴിഞ്ഞപ്പോൾ സന്തോഷത്തിൽ എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. പക്ഷെ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നെഞ്ചിൽ അണയാത്ത തീയും അടങ്ങാത്ത ആഗ്രഹവും ഉണ്ടെങ്കിൽ ധൈര്യമായി ഒമർ ഇക്കയെ നിങ്ങൾക്ക് സമീപിക്കാം. പാട്ടിനെക്കുറിച്ചുള്ള ഡീറ്റെയിൽസ്‌ ഉടനേ പറയാം. ഇത്‌ എന്നെ സപ്പോർട്ട്‌ ചെയ്‌തവരുടെ കൂടിയാണ്‌. "tribute to കലാഭവൻ മണി" എന്ന പാട്ടു തൊട്ട് എന്നെ സഹായിച്ചവരോടും സ്നേഹിച്ചവരോടും ഒരുപാട് നന്ദി. ഒരുപാടൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും, നിങ്ങളെല്ലാം കൂടെ ഉണ്ടെങ്കിൽ നമുക്ക് ഈ പാട്ട് നല്ല ഒരു വൻ വിജയമാക്കിത്തീർക്കാം."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA