‘അച്ഛൻ പുലിയാണെങ്കിൽ മക്കൾ സിംഹങ്ങൾ’ ; ആരാധകരെ കയ്യിലെടുത്ത് അല്ലു അർജുന്റെ കുട്ടികൾ

allu-arjun-children
SHARE

അല്ലു അർജുൻ പൂജാ ഹെഗ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അല വൈകുണ്ഠപുരംലോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. അല്ലു അർജുന്റെ മക്കളായ അല്ലു അയാനും അല്ലു അർഹയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഓ മൈ ഗോഡ് ഡാഡി....’ എന്നു തുടങ്ങുന്ന ഗാനത്തിൽ ഇരുവരും തകർത്ത് അഭിനയിച്ചു. 

അല്ലു അർജുന്റെ ചിത്രത്തിന് മുന്നിൽ നിന്ന് വികൃതി കാണിക്കുന്ന കുട്ടികളാണ് ഗാനത്തിലുള്ളത്.

ശിശു ദിനത്തില്‍ ഈ പാട്ട് റിലീസ് ചെയ്യുകയാണെന്ന് അല്ലു അർജുൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. കുട്ടികളുടെ നിഷ്കളങ്കമായ അഭിനയത്തിന് പ്രശംസയുമായി നിരവധി ആളുകൾ കമന്റുകൾ രേഖപ്പെടുത്തി. അച്ഛൻ പുലിയാണെങ്കിൽ മക്കൾ സിംഹങ്ങളാണെന്ന രസകരമായ കമന്റുകളാണ് പാട്ടിന് ലഭിക്കുന്നത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അല വൈകുണ്ഠപുരംലോ. തമൻ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നു. നിവേദ പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയിൽ സിനിമ തിയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA