ADVERTISEMENT

മുംബൈയിൽ വാഹനാപകടത്തിൽ മരിച്ച മറാത്തി പിന്നണി ഗായിക ഗീത മാലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ‘ദീർഘന നാളുകൾക്കു ശേഷം ഏറെ സന്തോഷത്തോടെ സ്വദേശത്തേയ്ക്കു മടങ്ങി വരുന്നു’ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് മണിക്കൂറുകൾക്കകം ആണ് ഗായിക വാഹനാപകടത്തിൽ മരണപ്പെട്ടത്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് അപകടമുണ്ടായത്. രണ്ടു മാസത്തെ യുഎസ് സന്ദർശനത്തിനു ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭർത്താവ് വിജയ്‌യും നാസിക്കിലെ വീട്ടിലേക്കു പോകും വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. റോഡിന്റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ കാർ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ ഗീതയേയും ഭർത്താവിനെയും ഷാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗായിക മരിച്ചു. സിനിമകൾക്കു പുറമേ സംഗീത ആൽബങ്ങൾക്കു വേണ്ടിയും ഗീത പാടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com