ADVERTISEMENT

അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള സ്വാഗതഗാനം ഒരുങ്ങുന്നു. പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാസർകോടിന്റെ കലാസാംസ്കാരിക വൈവിധ്യമാണ് സ്വാഗതഗാനത്തിന്റെ പ്രമേയം. 

മഹാകവി കുട്ടമത്തിന്റെ ചെറുമകനും അധ്യാപകനുമായ മണികണ്്ഠദാസ് ആണ് ഈ ഗാനത്തിനായി വരികളൊരുക്കിയത് അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി അരങ്ങൊരുങ്ങുന്ന വേളയിൽ അറുപതോളം അധ്യാപകർ ചേർന്ന് സ്വാഗതഗാനം ആലപിക്കും. പതിനഞ്ച് മിനിട്ടാണ് പാട്ടിന്റെ ദൈർഘ്യം. 

കലോത്സവത്തിനായി സ്വാഗതഗാനം ഒരുക്കാനുള്ള ദൗത്യം തന്റെ കലാജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ പറഞ്ഞു. പാട്ടിന്റെ വിഡിയോ ഉടൻ പുറത്തിറക്കുമെന്ന് സംഘാടകർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com