ADVERTISEMENT

‘പണ്ട് പാടവരമ്പത്തിലൂടെ

ഒരു ഓലക്കുടയുമെടുത്ത്

ചെറു ഞാറു നടുന്നൊരു കാലത്ത്

അന്ന് ഓടി നടന്നൊരു പെണ്ണേ....’

സൂപ്പർഹിറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലെ ഈ പാട്ടിനൊത്ത് ഒരിക്കലെങ്കിലും താളം പിടിക്കാത്തവർ ചുരുക്കമായിരിക്കും. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം പിന്നിടുകയാണ്. ഈ പാട്ട് പലപ്പോഴായി കണ്ടും കേട്ടും ആസ്വദിച്ച ആരാധകർക്ക് ഇനി അതിന്റെ മേക്കിങ് വിഡിയോ കൂടി കാണാം.

ജോസഫിന്റെ സംവിധായകൻ എം.പദ്മകുമാർ ആണ് ഫെയ്സ്ബുക്കിൽ പാട്ടിന്റെ മേക്കിങ് വിഡിയോ പങ്കു വച്ചത്.  വിഡിയോയില്‍ ജോജുവിന്റെ ചില സംഭാഷണങ്ങളുമുണ്ട്. 

രഞ്ജിൻ രാജ് ആണ് പാട്ടിന് ഈണം പകർന്നത്. ജോജു ജോർജും ബെനഡിക്റ്റ് ഷൈനും ചേർന്ന് ആലപിച്ചു. പുറത്തിറങ്ങി അന്നു മുതൽ ആരാധകശ്രദ്ധ നേടിയ ഗാനത്തിന്റെ മേക്കിങ് വിഡിയോയും ഇപ്പോൾ വൈറലാവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com