ADVERTISEMENT

വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘മതിവരാതെ’ എന്ന ഗാനത്തിന് വരികളൊരുക്കിയത് ബിലു പദ്മിനി നാരായണൻ. വർക്കി ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഋതു വൈശാഖ്, ആൻ ആമി എന്നിവരാണ്. 

‘മായാ മുകിൽ പൊഴിയും മിഴിയാലെ

കാണാ മഴനനയും തനുവാലെ തേടുന്നു

കാറ്റിൽ തളിരില തൻ മണമായി

കാതിൽ കളി പറയും പുഴയായി....’

രജിഷ വിജയനും വെങ്കിടേഷും ഒരുമിച്ചുള്ള യാത്രയും ഇരുവരും തമ്മിലുള്ള പ്രണയവുമാണ് ഗാനത്തിന്റെ പശ്ചാത്തലം. രജിഷയുടെ പ്രണയം അതി മനോഹരം എന്നാണ് പ്രേക്ഷകപക്ഷം. സയനോരയും അനുജത്തി ശ്രുതിയും ചേർന്ന് പാടിയ ഒരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. രജിഷയ്ക്കൊപ്പം നിമിഷ സജയനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാൻഡ് അപ്പ് കോമഡി പ്രമേയമാക്കിയുള്ള ആദ്യ ചിത്രമാണിത്. 

അർജുൻ അശോകൻ, ജുനൈസ്, സീമ, സജിത മഠത്തിൽ, സുനിൽ സുഗത, പ്രസീത മേനോൻ, രാജേഷ് ശർമ, ജോളി ചിറയത്ത്, ദിവ്യ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ്, ഉണ്ണി കൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവംബറിൽ ‘സ്റ്റാൻഡ് അപ്പ്’ തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com