ADVERTISEMENT

ബോളിവുഡിലെ നർത്തകൻ ആരെന്നു ചോദിച്ചാൽ ആദ്യ ഉത്തരം ഹൃതിക് റോഷൻ എന്നായിരിക്കും. അഭിനയത്തോടൊപ്പം ചടുലമായ താളത്തിനനുസരിച്ച് ചുവടു വച്ച് ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് താരം. കുട്ടിക്കാലം മുതൽ ഡാൻസ് ചെയ്ത് ചുറ്റുമുള്ളവരുടെ കയ്യടി നേടിയിട്ടുണ്ട് ഹൃതിക് റോഷൻ. താരത്തിന്റെ അമ്മ പിങ്കി റോഷൻ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

കുട്ടിക്കാലത്ത് ഒരു ഫങ്ഷനിൽ വച്ച് തന്റെ പ്രായത്തിലുള്ള കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന ഹൃതിക് റോഷനാണ് വിഡിയോയിലുള്ളത്. ഒരു പെൺകുട്ടിയുടെ നൃത്തത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് നീല ഷർട്ടും വെളുത്ത പാന്റ്സും ധരിച്ച് ഹൃതിക് കടന്നു വരുന്നു. പിന്നെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അതീവ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ചുവടു വച്ച താരം നിറഞ്ഞ കയ്യടിയും സ്വന്തമാക്കി. അന്ന് താരത്തിന് പത്തു വയസ്സായിരുന്നു പ്രായം.

ഹൃതിക് റോഷൻ നായകനായെത്തിയ ‘വാർ’ എന്ന ചിത്രത്തിലെ ‘ജയ് ജയ് ശിവശങ്കർ’ എന്ന ഗാനത്തിൽ താരത്തിന്റെ പ്രകടനം ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു. ടൈഗർ ഷ്‌റോഫ് ആണ് ഹൃതിക്കിനൊപ്പം എത്തിയത്. ഇരുവരുടെയും ചടുലമായ ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com