വേദിയിൽ പൊട്ടിക്കരഞ്ഞ ഗായികയുടെ കണ്ണീരൊപ്പി എസ്.പി.ബാലസുബ്രഹ്മണ്യം ; വിഡിയോ

spb-maneesha
SHARE

വേദിയിൽ പൊട്ടിക്കരഞ്ഞ സഹഗായികയുടെ കണ്ണീരൊപ്പി ആശ്വസിപ്പിച്ച് എസ്.പി. ബാലസുബ്രഹ്മണ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. പാട്ടിനിടയിലെ നാടകീയ രംഗങ്ങളുടെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. ‘മലരേ മൗനമാ.... ’ എന്ന ഗാനം തമിഴ് ചലച്ചിത്ര മേഖലയിലെ എക്കാലത്തെയും ഹിറ്റ് പ്രണയഗാനങ്ങളിലൊന്നാണ്. വിദ്യാസാഗർ ഈണം പകർന്ന് എസ്.പി. ബാലസുബ്രഹമ്ണ്യവും എസ്.ജാനകിയും ചേർന്നാലപിച്ച ഈ ഗാനം നിരവധി വേദികളിലിൽ എസ്പിബി പാടിയിട്ടുണ്ട്. 

അടുത്തിടെ തൃശൂരിൽ ചേതന മീഡിയ അക്കാദമിയുടെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് വേദിയിലെത്തിയ എസ്പിബി ഈ പാട്ട് ഒരിക്കൽ കൂടി പാടി. മനീഷ കെ.എസ്. ആയിരുന്നു സഹഗായിക. ആരാധ്യ ഗായകനൊപ്പം വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷത്തിൽ മനീഷയുടെ കണ്ണുകൾ പലതവണ നിറഞ്ഞൊഴുകി. വേദിയിൽ വച്ച് ആ കണ്ണീരൊപ്പി മനീഷയെ ചേർത്തു പിടിച്ച് എസ്പിബി ആശ്വസിപ്പിച്ചു. 

മനീഷയുടെ ഹൃദ്യമായ ആലാപനം എസ്പിബിക്ക് ഏറെ ഇഷ്ടമായി. ആലാപനത്തിനു ശേഷം പ്രിയ ഗായകന്റെ കാലിൽ വീണ് മനീഷ അനുഗ്രഹം വാങ്ങി. 

തനിക്കു ലഭിച്ച അമൂല്യ അവസരത്തെക്കുറിച്ച് ഗായിക ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിരുന്നു. ജീവിതത്തിൽ ഈശ്വര സാന്നിധ്യം അറിഞ്ഞ ദിനം എന്നാണ് ഗായിക ആ അവസരത്തെ വിശേഷിപ്പിച്ചത്. വേദിയിലെ വികാരനിർഭരമായ രംഗങ്ങൾ കണ്ട് സദസിലുണ്ടായിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA