ADVERTISEMENT

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന ‘സമീർ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ജീവന്റെ ജീവനായ്...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ആണ് റിലീസ് ചെയ്തത്. സിത്താര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘100 കോടി ഖൽബിലേക്ക്...’ എന്ന ആമുഖത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഗാനത്തിൽ സിത്താര പാടുന്നതിന്റെ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

പ്രണയാർദ്രമായ രംഗങ്ങൾ കൂട്ടിയിണക്കി ഈ ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. സിത്താരയും കാർത്തിക്കും ചേർന്നാണ് അത് ആലപിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ ഫീമെയിൽ വേർഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ പുതിയ ഗാനത്തെക്കുറിച്ച് സിത്താര ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 

റഷീദ് പാറയ്ക്കൽ തന്നെയാണ് ഗാനത്തിന് വരികളൊരുക്കിയത്. സുദീപ് പാലനാട് ഈണം പകർന്നിരിക്കുന്നു.‘ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്നങ്ങൾ’ എന്ന പേരിൽ സംവിധായകൻ തന്നെ എഴുതിയ നോവലാണ് ചിത്രത്തിന് ആധാരം. പുതുമുഖം ആനന്ദ് റോഷൻ ആണ് നായകൻ. അനഘ സജീവ്, ചിഞ്ചു സണ്ണി എന്നിവർ നായികമാരായി എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com