ADVERTISEMENT

സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിന്റെ ഓർമയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയാൻ നേരമായി. മാലാഖമാരുടെ സംഗീതവും കണ്ണു ചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുന്ന വേളയിൽ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രേയ ജയദീപ്. 

കൊച്ചു നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ശ്രേയ ആലപിച്ച ‘പൊന്നു പിറന്നാൾ’ എന്ന ഗാനത്തിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ടീസറിനു പിന്നാലെ പ്രിയ ഗായികയ്ക്ക് ആശംസയറിയിച്ച് നിരവധി പേർ കമന്റുകളുമായി എത്തി. ഡിസംബർ ഒന്നിനാണ് പാട്ട് പുറത്തിറക്കുന്നത്. 

ജോസ് കുമ്പിളുവേലിൽ ആണ് പാട്ടിന് വരികളൊരുക്കിയത്. ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു. ഷീന കുമ്പിളുവേലിൽ, ജെൻസ് കുമ്പിളുവേലിൽ, ജോയൽ കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ഗാനം നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com