ADVERTISEMENT

കാളിദാസ് ജയറാം നായകനായെത്തിയ ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിവാഹ ആഘോഷമാണ് ഗാനത്തിന്റെ പശ്ചാത്തലം. ബി.കെ ഹരിനാരായണൻ രചിച്ച വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. കലാഭവൻ ജോഷി, സുധീഷ് കുമാർ, സച്ചിന്‍ രാജ്, കൃഷ്ണജിത്ത്, ഉദയ് രാമചന്ദ്രൻ, ദിവ്യ.എസ്.മേനോൻ, മിഥുൻ ജയരാജ്, അഭയ ഹിരൺമയി എന്നിങ്ങനെ എട്ടു പേർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

മാർഗം കളിയുടെ ദൃശ്യങ്ങളോടെയാണ് പാട്ട് ആരംഭിക്കുന്നത്. ക്നാനായ വിഭാഗക്കാരുടെ വിവാഹാഘോഷങ്ങളാണ് ഗാനരംഗത്തിൽ മുഖ്യമായും ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടുകയാണ് ഈ കല്യാണ പാട്ട്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെറിൻ മേരി ഫിലിപ്പാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗീതിക–സുധീപ് ദമ്പതികളാണ്. 

അച്ചിച്ചാ മൂവിസിന്റെയും മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറിൽ ഹസീബ് ഹനീഫാണ് ചിത്രം നിർമിക്കുന്നത്. സിദ്ദിഖ്, ജാവേദ് ജഫ്രി, ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, മാല പാർവതി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com