ADVERTISEMENT

ഗായകനും ഗാനരചയിതാവുമായ സിദ് ശ്രീരാമം ഈണം പകർന്ന ഗാനം ശ്രദ്ധ നേടുന്നു. മണിരത്നത്തിന്റെ തിരക്കഥയിൽ ധന സംവിധാനം ചെയ്യുന്ന ‘വാനം കൊട്ടട്ടും’ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് സിദ് ശ്രീരാം സംഗീതസംവിധാനം നിർവഹിച്ചത്. സിദ് സംഗീതം പകർന്ന രണ്ടു ഗാനങ്ങളാണ് പുറത്തിറങ്ങിയത്. തന്റെ ഗാനങ്ങൾക്കു മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷം സിദ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

വളരെ അപ്രതീക്ഷിതമായിട്ടാണ് സിദ് സംഗീത സംവിധാനത്തിലേക്ക് എത്തിയതെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 96 എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത ആയിരുന്നു ഈ ചിത്രത്തിനു വേണ്ടി പാട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. സിദ് ശ്രീരാമിന് ഈ അവസരം നൽകിയപ്പോൾ ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം അത് ഏറ്റെടുത്തതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത് 2013–ൽ പുറത്തിറങ്ങിയ ‘കടൽ’ എന്ന ചിത്രത്തിലെ ‘അടിയേ....’ എന്ന ഗാനത്തിലൂടെയാണ് സിദ് പിന്നണി ഗാനരംഗത്തേയ്ക്കു ചുവടു വച്ചത്. ഇപ്പോൾ മണിരത്നത്തിലൂടെ തന്നെയാണ് സംഗീതസംവിധാനത്തിലേക്കും എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com