ADVERTISEMENT

നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ തീം സോങ് പുറത്തിറങ്ങി. നടി മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തു. ഗായിക രഞ്ജിനി ജോസ് എഴുതി ഈണം പകർന്നു പാടിയ ഈ ഇംഗ്ലീഷ് ഗാനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

തന്റെ സംഗീത ജീവിതത്തിലെ മറക്കാനാകാത്ത ഏടാണ് ഈ ഗാനമെന്ന് രഞ്ജിനി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'എന്റെ ഗാനം മഞ്ജു ചേച്ചി റിലീസ് ചെയ്യുമ്പോൾ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങളെന്നും എന്റെ ആരാധനാപാത്രമാണ്. കരുത്തിന്റെയും സൗകുമാര്യത്തിന്റെയും പക്വതയുടെയും ഏറ്റവും മികച്ച ഉദാഹരണമാണ് നിങ്ങൾ. സ്വന്തം ശൈലിയിൽ കലാപ്രവർത്തനം നടത്താൻ എല്ലാ സ്ത്രീകൾക്കും പ്രചോദനമായ മഞ്ജു ചേച്ചിക്ക് ഒരുപാടു നന്ദി' രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചിത്രത്തിൽ അനൂപ് മേനോൻ വരികളൊരുക്കിയ ഒരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. രതീഷ് വേഗ ഈണം പകർന്ന ഗാനം ആലപിച്ചത് വിജയ് യേശുദാസ് ആണ്. പ്രണയാർദ്രമായ ആ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. 

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ട്. ദുർഗ കൃഷ്ണ, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജന അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാന്നി, കുട്ടിക്കാനം, എറണാകുളം, ബെംഗളുരു, ദുബായ് എന്നിവിടങ്ങളിൽ വച്ചായിരുന്നു ‘കിങ് ഫിഷി’ന്റെ ചിത്രീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com