ADVERTISEMENT

ജയസൂര്യ നായകനായെത്തുന്ന ‘തൃശ്ശൂർ പൂരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘സഖിയേ’ എന്ന ഗാനത്തിന് ബി.കെ.ഹരിനാരായണൻ വരികളെഴുതി. രതീഷ് വേഗ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. 

‘ഒരു നിലാ മഴ പോലെ

അരികിലണയുകയായ് നീ

പുലരിയേക്കാളേറെ

തെളിമ പകരുകയായ് നീ....’

വരികളിലും ആലാപനത്തിലും വ്യത്യസ്തത പുലർത്തുന്ന ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജയസൂര്യയുടെ വിവാഹ രംഗങ്ങൾ ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  

രാജേഷ് മോഹനൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിജയ് ബാബു ചിത്രം നിർമിക്കുന്നു. ഡിസംബർ 20–ന് ‘തൃശ്ശൂർ പൂരം’തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com