ഷെയ്ന്‍ നിഗമിന് വിലക്ക് ഏർപ്പെടുത്തിയതോടെ ചിത്രീകരണം പാതിവഴിയിലായ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. സമവായ ചര്‍ച്ചകള്‍ നടത്താന്‍ സിനിമ മേഖലയിലുള്ള വിവിധ സംഘടനകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അമ്മ പ്രതിനിധികള്‍ ഷെയ്നുമായി ആദ്യഘട്ട ചര്‍ച്ച നടത്താനിരിക്കുകയാണ്.
കൊലപാതകികൾക്ക് കോടതി തൂക്കുകയർ വിധിക്കുന്നതിനേക്കാൾ ഉദാസീനമായാണ് ഷെയ്ൻന്റെ കാര്യത്തിൽ സംഘടനാ നേതാക്കൾ തീരുമാനം കൈക്കൊള്ളുന്നതെന്ന് ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് അഭിപ്രായപ്പെുന്നു.
ഇതിൽ പ്രതിഷേധിച്ച് സോഹൻ റോയ് തന്റെ കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. 'നിമിഷവിധി' എന്ന് പേരിട്ടിരിക്കുന്ന കവിതയിൽ ഷെയിൻ നിഗത്തെ വിലക്കിയതിൽ സംഘടനാ നേതാക്കളുടെ നിലപാടിനെയാണ് അദ്ദേഹം വിമർശിക്കുന്നത്.