sections
MORE

താക്കോലിലെ ആദ്യ ഗാനമെത്തി; തിളങ്ങി ഷാജി കൈലാസിന്റെ മകൻ‌‌

rushin
SHARE

ഇന്ദ്രജിത്ത്–മുരളി ഗോപി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന താക്കോൽ സിനിമയിലെ ആദ്യ ഗാനമെത്തി. മഞ്ജു വാരിയർ ആണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്.നല്ലിടയാ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ. രചന റഫീഖ് അഹമ്മദ്. മൃദുല വാര്യർ, നിവാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ മകൻ റുഷിനാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പമാണ് റുഷിൻ അവതരിപ്പിക്കുക.

Nallidaya | Official Video Song | Thakkol | M Jayachandran | Kiron Prabhakaran | Shaji Kailas

മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന താക്കോൽ പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകൻ ഷാജി കൈലാസ് നിർമിക്കുന്നു.

ഇന്ദ്രജിത്ത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മുരളി ഗോപി ഫാദർ മാങ്കുന്നത്ത് പൈലി എന്ന കഥാപാത്രമായി എത്തുന്നു. 

ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രൺജി പണിക്കർ, സുദേവ് നായർ, ലാൽ, സുധീർ കരമന, പി.ബാലചന്ദ്രൻ, ഡോ.റോണി, മീര വാസുദേവ് തുടങ്ങിയവരാണ് താരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകുന്നു. ആൽബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA