ADVERTISEMENT

സണ്ണി വെയ്ൻ നായകനാകുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ വിനീത് ശ്രീനിവാസൻ പുറത്തിറക്കി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയാണ് വിനീത് 'കാമിനി' എന്ന ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഹരിശങ്കർ കെ.സ് ആണ് ഗാനം ആലപിച്ചത്. പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. 

 

96 എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗൗരി കിഷൻ ചിത്രത്തിൽ നായികയായി എത്തുന്നു. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ.ടി.മണിലാൽ. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം.ഷിജിത് ആണ് ചിത്രത്തിന്റെ നിർമാണം. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

 

സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിംഗ് നിർവഹിച്ചു. അടുത്ത വർഷം ആദ്യം ‘അനുഗ്രഹീതൻ ആന്റണി’ തിയറ്ററുകളിലെത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com