ADVERTISEMENT

ആസിഫ് അലി നായകനായെത്തിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്മാവിലെ വാനങ്ങളിൽ...’  എന്നു തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയത് ബി.കെ.ഹരിനാരായണനാണ്. വില്യം ഫ്രാൻസിസ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ്. 

 

‘ആത്മാവിലെ വാനങ്ങളില്‍

മാലാഖയായ് നീയോമലേ

ഒരുവരിയായ് മാനസം

നിന്നോടായ് ചൊല്ലുമോ....’

 

ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. വില്യം ഫ്രാൻസിസ് ഈണം പകർന്ന് ആലപിച്ച നാടൻ ശീലുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പുതുമുഖതാരം വീണ നന്ദകുമാർ ആണ് നായിക. 

 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേന്നാണ് സിനിമയുടെ നിർമാണം. അജി പീറ്റർ തങ്കത്തിന്റേതാണ് തിരക്കഥ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com