ADVERTISEMENT

നമിത പ്രമോദിനെ നായികയാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമായ ‘അല്‍ മല്ലു’വിലെ ആദ്യ ഗാനം പുറത്തിറങ്ങി. രഞ്ജിന്‍ രാജാണ് ഗാനത്തിന് ഈണം പകർന്നത്. ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനാണ് രഞ്ജിൻ. ജാസി ഗിഫ്റ്റും അഖില ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് വരികൾ.

 

നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച അൽ മല്ലുവിൽ പുതുമുഖം ഫാരിസാണ് നായകന്‍. മിയ, സിദ്ദിഖ്, ലാല്‍, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഈ മാസം 10ന് അൽ മല്ലു തിയറ്ററുകളിലെത്തും. 

 

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബന്‍ സാമുവല്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ‘വികടകുമാരന്‍’ ആണ് ഇതിന് മുന്‍പ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം. അല്‍ മല്ലുവിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍ മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com