ADVERTISEMENT

എൺപതാം പിറന്നാൾ ദിനത്തിൽ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി ഗാനഗന്ധർവൻ യേശുദാസ്. തുടർച്ചയായ 48–ാം വർഷമാണ് അദ്ദേഹം കൊല്ലൂരിലെത്തുന്നത്. യേശുദാസിനൊപ്പം ഭാര്യ പ്രഭയും മക്കളായ വിനോദ്, വിശാൽ, വിജയ് എന്നിവരും ഉണ്ടായിരുന്നു. 

 

എല്ലാ പിറന്നാൾ ദിനത്തിലും യേശുദാസ് മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്താറുണ്ട്. ഇന്നലെ രാത്രി കുടുംബ സമേതം ചെന്നൈയിൽ നിന്ന് കൊല്ലൂരിലെത്തിയ യേശുദാസ് രാവിലെ എട്ടരയോടെ ക്ഷേത്രത്തില്‍ ദർശനത്തിനെത്തി. പ്രിയ ഗായകന് ജന്മദിനാശംസകൾ നേരാന്‍ സുഹൃത്തുക്കളും ആരാധകരും രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. 

 

യേശുദാസിന്റെ എൺപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു. സ്വകാര്യ ഹോട്ടലിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന പിറന്നാളാഘോഷത്തിന് ശേഷം നാളെ രാവിലെ യേശുദാസ് ചെന്നൈയിലേക്ക് തിരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com