ADVERTISEMENT

ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസ അറിയിച്ചത്. 

 

യേശുദാസിന്റെ ശുദ്ധ സംഗീതവും അവതരണവും എല്ലാ കാലഘട്ടത്തിലുള്ളവർക്കും അദ്ദേഹത്തിനെ പ്രിയങ്കരനാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്കാരത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

 

സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപ്പേരും ആരാധകരുംമെല്ലാം നേരിട്ടും സമൂഹ്യ മാധ്യമങ്ങളിലൂടെയും യേശുദാസിന് ആശംസകൾ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com