ADVERTISEMENT

താൻ മേക്കപ്പ് അധികം ഉപയോഗിക്കാറില്ലെന്നു തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയ താരം സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയില്‍ റിമി ടോമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിഥികളോട് ചില സരസമായ ചോദ്യങ്ങൾ ചോദിക്കുന്ന ഘട്ടത്തിൽ, ‘മേക്കപ്പ് ഇടാതെ ഇന്റർവ്യൂന് പോയിരുന്നിട്ടുണ്ടോ’ എന്ന് റിമി സാനിയയോടു ചോദിച്ചപ്പോഴാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്. 

 

താൻ മേക്കപ്പ് ഉപയോഗിക്കാറില്ലെന്നും അത് തന്റെ മാത്രം രഹസ്യമാണെന്നും പറഞ്ഞ താരം, മുഖത്ത് കൈകൾ കൊണ്ട് അമർത്തി തുടച്ചു കാണിച്ചു. ഇത് കേട്ട് റിമി ടോമി ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും സാനിയയുടേത് വളരെ നല്ല സ്കിൻ ആണെന്നു പറഞ്ഞു. ലിപ്സ്റ്റിക് ഇട്ടാൽത്തന്നെ വളരെയധികം മേക്കപ്പ്  ഇട്ടിട്ടുണ്ടെന്നാണ് പൊതുവേയുള്ള ഒരു ധാരണയെന്നും റിമി കൂട്ടിച്ചേർത്തു. 

 

മഴവിൽ മനോരമയിലെ ഡി4 ഡാൻസ് എന്ന പരിപാടിയിലൂടെയാണ് സാനിയ സിനിമയിലേക്കെത്തിയത്. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റോഷനും ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തി. റോഷനും ഡി4 ഡാൻസ് എന്ന പരിപാടിയിലെ മത്സരാർഥിയായിരുന്നു. ‘പ്രണയ മീനുകളുടെ കടൽ’ എന്ന ചിത്രത്തിലെ നായക വേഷത്തിൽ തിളങ്ങിയ ഗബ്രിയും ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിൽ കാളിദാസിന്റെ നായികയായി വേഷമിട്ട മെറിൻ ഫിലിപ്പും അതിഥികളായുണ്ടായിരുന്നു. 

 

നാലു പേരും കളിയും ചിരിയും തമാശയുമൊക്കെയായി റിമി ടോമിക്കൊപ്പം ചേർന്നതോടെ ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി. റിമി ആവശ്യപ്പെട്ട പ്രകാരം താരങ്ങൾ ‍ജോടികളായി ചുവടു വച്ചതും ഏറെ ശ്രദ്ധേയമായി. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com