sections
MORE

‘അവൾക്കൊപ്പമുള്ള നിമിഷങ്ങൾ അമൂല്യം’; മകളെ നെഞ്ചോടു ചേർത്ത് സിത്താര കൃഷ്ണകുമാർ

sithara-and-daughter
SHARE

മകൾ സാവൻ ഋതുവിനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് സിത്താര കൃഷ്ണകുമാർ. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് സിത്താര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദേശത്തായിരുന്നു. പരിപാടിക്കു ശേഷം വീട്ടിൽ തിരിച്ചെത്തി എന്നു പറഞ്ഞ് മകളെ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന ചിത്രമാണ് ഗായിക പങ്കുവച്ചത്. മകൾക്കൊപ്പമുള്ള നിമിഷങ്ങൾ അമൂല്യമാണെന്നും അവൾ സുരക്ഷിതമായ കരങ്ങളിലാണെന്നും ചിത്രത്തിനൊപ്പം സിത്താര കുറിച്ചു.

സായു എന്ന സാവൻ ഋതുവും സമൂഹമാധ്യമങ്ങളിൽ താരമാണ്. തന്റെയും മകളുടെയും വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഗായിക പോസ്റ്റ് ചെയ്ത ചിത്രവും ആരാധകർ ഏറ്റെടുത്തു. അമ്മയും മകളും ഒരുപോലെ ക്യൂട്ട് ആണെന്നു പറഞ്ഞ് പലരും കമന്റുകളുമായെത്തി. 

‘തണ്ണീർ മത്തൻ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം...’ എന്ന ഗാനം സായു പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാർ എന്ന അടിക്കുറിപ്പോടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ആണ് വിഡിയോ പങ്കുവച്ചത്. കാർ യാത്രയ്ക്കിടയിൽ സായു പാട്ടു പാടുന്നതിന്റെ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA