ADVERTISEMENT

മകരവിളക്കിനോട് അനുബന്ധിച്ചു പുതുവർഷത്തിൽ  പുറത്തിറങ്ങിയ ആദ്യ അയ്യപ്പ ഭക്തിഗാനമായ ‘തത്വം’ ശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും ഗായകനുമായ എം.ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ശ്രുതി ശ്രീജിത്ത് ആണ് പാട്ടിന് ഈണം പകർന്നത്. ശ്രുതിയുടെ ആദ്യ സംഗീതസംവിധാന സംരംഭമാണിത്. കുവൈറ്റിൽ സംഗീത അധ്യാപികയാണ് ശ്രുതി. 

 

‘കാലം കലി കാലം കലികാല ദോഷം മാറ്റിടുമെൻ

കലിയുഗ വരദൻ എൻ അയ്യപ്പൻ

കർപ്പൂര പ്രിയനേ പൊന്നയ്യപ്പാ

കറുപ്പുടുത്തു വ്രതമെടുത്തു ഇരുമുടിയും ശിരസ്സിലേന്തി

കാനനത്തിലൂടെ ഞങ്ങൾ വരുന്നയ്യപ്പാ

കാനന വാസനേ ശരണമയ്യപ്പാ....’

 

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിനു ലഭിക്കുന്നത്. പുതിയ സംഗീതസംവിധായികയ്ക്ക് ആശംസയുമായി നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. തികച്ചും ഭക്തി സാന്ദ്രമായ വരികളാണ് ഗാനത്തിന്റേത് എന്നാണ് ശ്രോതാക്കളുടെ അഭിപ്രായം. മലയാളികളുടെ പ്രിയ ഗായകൻ മധു ബാലകൃഷ്ണൻ അതിമനോഹരമായി ആലപിച്ച ഗാനത്തിന് വരികളൊരുക്കിയത് സനീഷ്.സി. നാരായണൻ. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com