ADVERTISEMENT

സംഗീത കോളജിലെ പൂർവ വിദ്യാർഥികൾ ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. 1999–ൽ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഹൃത്തുക്കൾ ചേർന്നാണ് പാട്ടൊരുക്കിയത്. പഠനം പൂർത്തിയാക്കിയ ശേഷം പല വഴിക്കു പിരിഞ്ഞ ഇവർ വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിനു വേണ്ടി വീണ്ടും ഒരുമിച്ചു. 

 

സഹൃദയലാൽ, ഹരി വൃന്ദാവൻ, രാജൻ പെരിങ്ങനാട്, വരുൺ നാരായണൻ, മനോജ് പുല്ലാട്, ബിജു മാരാരിക്കുളം, ജോസ് കാട്ടാക്കട, ഒ.കെ.രവിശങ്കർ എന്നിങ്ങനെ എട്ട് പേർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനശൈലിയില്‍ മുന്നിട്ടു നിൽക്കുന്ന ഗാനത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.

 

സീതാലക്ഷ്മിയുടെ വരികൾക്ക് ഒ.കെ.രവിശങ്കർ ഈണം പകർന്നു. തികച്ചും ഭക്തിസാന്ദ്രമായ വരികളാണ് ഗാനത്തിന്റേത് എന്നാണ് പ്രേക്ഷകപക്ഷം. ലിബിൻ ബെൻസൺ ശബ്ദലേഖനവും സുനീഷ് ബെൻസൺ ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു. 1999-ൽ സംഗീതകോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ കലാകാരന്മാർ ചേർന്ന് ഇപ്പോൾ സംഗീത ട്രൂപ്പിന് രൂപം കൊടുത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com