ADVERTISEMENT

പ്രഭുദേവയുടെ ഡാൻസ് നമ്പറുകൾ, അദ്ദേഹത്തെപ്പോലെ തന്നെ അനായാസമായി ആടിത്തകർക്കുന്ന ഒരു യുവാവിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. പല ഗാനങ്ങൾക്കും അയാൾ മാറി മാറി ചുവടു വയ്ക്കുന്നു. ഇപ്പോൾ ആ യുവാവ് ആരാണെന്ന് അന്വേഷിക്കുന്നത് സാക്ഷാൽ ഹൃത്വിക് റോഷനാണ്.

 

യുവാവിന്റെ ടിക്ടോക് നൃത്ത വിഡിയോ പങ്കുവച്ചുകൊണ്ട്, അയാൾ ആരാണെന്ന് താരം അന്വേഷിച്ചു. ഇത്ര അനായാസമായി എയർ വാക്ക് ചെയ്യുന്നയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും താരം ട്വീറ്റ് ചെയ്തു. ഹൃത്വിക് റോഷനെയും പ്രഭുദേവയെയും ടാഗ് ചെയ്ത ട്വീറ്റിന് റീട്വീറ്റ് ചെയ്താണ് ഹൃത്വിക് യുവാവിനെ തിരയുന്നത്

 

രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള നൃത്ത വിഡിയോ മണിക്കൂറുകൾക്കകം വൈറലായതോടെ അയാളെ തിരയുകയാണ് സമൂഹമാധ്യമലോകവും. എന്നാൽ അയാളുടെ പേര്, നാട് തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com