ADVERTISEMENT

മലയാള ചലച്ചിത്ര മേഖലയിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചവരാണ് അർജുനൻ മാസ്റ്ററും ശ്രീകുമാരൻ തമ്പിയും. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന പാട്ടുകൾ ഇന്നും സംഗീതാസ്വാദകരുടെ മനസിൽ പുതുമ നഷ്ടപ്പെടാതെ നിൽക്കുന്നു. ഇപ്പോൾ അർജുനൻ മാസ്റ്ററെ സന്ദർശിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. അർജുനൻമാസ്റ്ററിനൊപ്പം സമയം ചിലവഴിച്ച ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോൾ മനസ് വല്ലാതെ വേദനിച്ചു എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിക്കുന്നു. 

 

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

 

ഇന്നലെ അർജ്ജുനൻ മാസ്റ്ററെ കണ്ടു. അദ്ദേഹത്തിന് നല്ല സുഖമില്ലാതിരിക്കയാണ്. 

നെടുമ്പാശ്ശേരിയിൽ നിന്ന് നേരേ പള്ളുരുത്തിയിലെ പാർവ്വതി മന്ദിരത്തിലേക്ക്. മൂന്നു മണിക്കൂർ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചിലവാക്കി. മാസ്റ്ററുടെ രണ്ടാമത്തെ മകൾ കലയുടെ പുത്രി കാവ്യ നന്നായി പാടും. നൃത്തം ചെയ്യും. രണ്ടും ആസ്വദിച്ചു. യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാസ്റ്ററുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ മനസ്സിന്റെ വിങ്ങൽ ഇപ്പോഴും അവസാനിച്ചിട്ടില്ല . ഞങ്ങൾ ചേർന്നൊരുക്കിയ പാട്ട് വീണ്ടും വീണ്ടും ഓർമ്മിച്ചു പോകുന്നു .

 

ഹൃദയത്തിനൊരു വാതിൽ

സ്മരണ തൻ മണിവാതിൽ

തുറന്നു കിടന്നാലും ദു:ഖം

അടഞ്ഞു കിടന്നാലും ദു:ഖം !!

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com