ADVERTISEMENT

താൻ ഒരിക്കൽ പേടിച്ച് കരഞ്ഞ് ഗീതു മോഹൻദാസിന്റെ കയ്യിൽ കടിച്ചിട്ടുണ്ടെന്ന് റിമി ടോമി. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയുടെ വേദിയിൽ വച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയിൽ അതിഥിയായെത്തിയ നമിത പ്രമോദിനോട് ചില ഓർമകൾ പങ്കുവച്ചപ്പോഴാണ് ഒരിക്കൽ ഫ്ലൈറ്റിൽ വച്ച് പേടിച്ച് നിലവിളിച്ച് ഗീതു മോഹൻദാസിന്റെ കയ്യിൽ കടിച്ച കാര്യം ഗായിക തുറന്നു പറഞ്ഞത്. റിമിയുടെ വാക്കുകൾ ഇങ്ങനെ:

 

‘എനിക്ക് ജീവിതത്തിൽ പേടിയുള്ള രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നായ, മറ്റേത് ഫ്ലൈറ്റിൽ കയറുന്നത്. പുതിയ സ്ഥലങ്ങൾ കാണാൻ ഒരുപാട് ഇഷ്ടമായതുകൊണ്ട് ഫ്ലൈറ്റിൽ കയറാറുണ്ട്. എങ്കിലും ടേക്ക് ഓഫ് മുതൽ ഞാൻ കരയാൻ തുടങ്ങും. അടുത്തിരിക്കുന്നവർക്കൊക്കെ അതിൽ നാണക്കേട് തോന്നും. ഒരിക്കൽ ഞാൻ ഫ്ലൈറ്റിൽ വച്ച് ഗീതുമോഹൻദാസിന്റെ കയ്യിൽ കടിച്ചു. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകാനാണ് ഞങ്ങൾ ഫ്ലൈറ്റിൽ കയറിയത്. എന്റെ അടുത്ത് അനുജൻ റിങ്കു ആയിരുന്നു. ഇടയ്ക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹൻദാസ് എന്റെയടുത്ത് വന്നിരുന്നു. അപ്പോൾ ഗീതു ഒരു മാസം ഗർഭിണിയായിരുന്നു. അന്ന് ഫ്ലൈറ്റിൽ പതിവില്ലാതെ ഭയങ്കര കുലുക്കം ഉണ്ടായിരുന്നു. ഒരു പരിധി വരെയൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ അന്ന് ഞാൻ ശരിക്കും പേടിച്ചു. ഞാൻ കരഞ്ഞു നിലവിളിച്ച് കുറേ പ്രാർഥിച്ചു. അന്ന് അനുജന്റെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. അതൊക്കെയായിരുന്നു എന്റെ പ്രധാന ടെൻഷൻ.

 

അന്ന് ഫ്ലൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോൾ ഗീതു എന്നെ വിളിച്ച് കയ്യിലൊരു പാട് കാണിച്ചിട്ടു ചോദിച്ചു ഇതെന്താണെന്ന് അറിയാമോ എന്ന്. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചു എന്താണെന്ന്. ഞാൻ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു എന്നോടു പറഞ്ഞു. ഞാൻ പക്ഷേ അതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. അന്ന് ഗീതുവിനെ കൂട്ടാൻ ഭർത്താവ് രാജീവ് രവി എയർപോർട്ടിൽ വന്നിട്ടുണ്ടായിരുന്നു. താൻ ഭര്‍ത്താവിനോട് ഇക്കാര്യം പറയുമെന്നും തനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടെന്നും ഗീതു അന്ന് എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു’.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com