ADVERTISEMENT

മോഹൻലാൽ–സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റെ ഈണത്തിൽ പിറന്ന അതിമനോഹര ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. ആനന്ദ് ഭാസ്കർ ഗാനം ആലപിച്ചു. ആലാപനശൈലി ഏറെ ഹൃദ്യമാണെന്നാണ് പ്രേക്ഷകപക്ഷം. 

 

സഹോദരസ്നേഹമാണ് പാട്ടിന്റെ പ്രമേയം. ചിത്രത്തിനു വേണ്ടി സന്തോഷ് വർമയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ബിഗ് ബ്രദറിലെ മറ്റൊരു പാട്ട് നേരത്തെ റിലീസ് ചെയ്തിരുന്നു. ‘കണ്ടോ കണ്ടോ...’ എന്നു തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. 

 

2013–ൽ പുറത്തിറങ്ങിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സിദ്ദിഖും ഒരുമിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനാര്‍ദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹണി റോസ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com