ADVERTISEMENT

ഭാവഗായകൻ ജി.വേണുഗാപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ ആലപിച്ച ‘മായ’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. അജിത്ത് മാത്യു ആണ് പാട്ടിന് ഈണം പകർന്നത്. തന്റെ പുതിയ ഗാനത്തെക്കുറിച്ച് അരവിന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് ഗാനം കണ്ടത്. ഹൃദയം തൊടുന്ന മെലഡി ആണിതെന്ന് പ്രേക്ഷകർ വിലയിരുത്തി.

 

‘ആരും കാണാതെ

പോയ് മറഞ്ഞീടാം ദൂരെ

ലില്ലിപ്പൂക്കൾ പൂത്ത മേടയിൽ

നിന്നെ കാണാനായ് ഉള്ളം വെമ്പുമ്പോൾ

എല്ലാം കണ്ണിൽ കണ്ണിൽ നോക്കി നിന്നിടാം....’

 

അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് സഹാന. ആലാപനത്തിലും ദൃശ്യമികവിലും മുന്നിട്ടു നിൽക്കുന്ന പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. അരവിന്ദിന്റെ ശബ്ദം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണമായി വിലയിരുത്തപ്പെടുന്നത്. ഗോകുൽ എസ് പിള്ളയാണ് പാട്ടിന്റെ സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com