ADVERTISEMENT

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിലെ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ.ജെ.ദേവൻ എന്നിവർ ചേർന്നാണ്. വിവേക ആണ് വരികൾ ഒരുക്കിയത്. ഗാനരംഗത്തിലെ മമ്മൂട്ടിയുടെ എനർജിയും സ്റ്റൈലിഷ് ലുക്കും ആണ് പ്രേക്ഷകർക്കിടയിലെ ചർച്ച. മമ്മൂട്ടിയുടെ തന്നെ ‘മധുരരാജ’ എന്ന ചിത്രത്തിലെ മോഹമുന്തിരി എന്ന ഗാനത്തിനു ശേഷം എത്തുന്ന ഐറ്റം ഡാൻസ് ആണ് ഇതെന്നാണ് പ്രേക്ഷകപക്ഷം. 

 

അജയ് വാസുദേവ് ആണ് ഷൈലോക്കിന്റെ സംവിധാനം. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമാണിത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴിൽ ചിത്രത്തിന്റെ പേര് ‘കുബേരൻ’ എന്നാണ്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. 

 

മീന ആണ് ഷൈലോക്കിലെ നായിക. 2014–ൽ പുറത്തിറങ്ങിയ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിനു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി–രാജ് കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com