ADVERTISEMENT

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. വിനായക് ശശികുമാർ, കമൽ കാർത്തിക് എന്നിവർ ചേർന്നൊരുക്കിയ വരികൾക്ക് റെക്സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ സംഗീതം പകർന്നിരിക്കുന്നു. മണിക്കൂറുകൾക്കം തന്നെ നിരവധി പേരാണ് ടീസർ കണ്ടത്. 

 

ബാംഗ്ലൂർ ഡെയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. 

ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2012–ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 

 

2017 ജനുവരിയിലാണ് ട്രാൻസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഫഹദും നസ്രിയയും വിവാഹശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ അശോകൻ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വിൻസന്റ് വടക്കന്റേതാണ് തിരക്കഥ. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com