ആ ചിത്രം അമൂല്യമെന്ന് ഋഷി കപൂർ; പങ്കുവച്ചതിൽ സന്തോഷമെന്ന് ലത മങ്കേഷ്കർ

lata-mangeshkar-rishi-kapoor
SHARE

ലത മങ്കേഷ്കറിനൊപ്പമുള്ള ഓർമച്ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ഋഷി കപൂർ. തനിക്ക് കേവലം രണ്ടോ മൂന്നോ മാസം മാത്രം പ്രായമുള്ളപ്പോൾ എടുത്ത ചിത്രമാണിതെന്നും ലത മങ്കേഷ്കറിന്റെ അനുഗ്രഹം തന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്നു എന്നും ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമേറിയ ഈ ഫോട്ടോ ട്വിറ്ററിലൂടെ താൻ ലോകത്തിനു കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലത മങ്കേഷ്കറിന്റെ കയ്യിൽ കിടന്ന് പേടിച്ച മുഖഭാവത്തോടെ എവിടേയ്ക്കോ ഉറ്റു നോക്കുന്ന ഋഷി കപൂർ ആണ് ചിത്രത്തിലുള്ളത്. കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് മുഖത്തു നോക്കി വാത്സല്യത്തോടെ പുഞ്ചിരിക്കുകയാണ് ലത. അപൂർവ ചിത്രം പങ്കുവച്ചതിനു പിന്നാലെ സാക്ഷാൽ ലത മങ്കേഷ്കറിന്റെ കമന്റെത്തി. 

‘നമസ്കാരം ഋഷി ജി, ഈ അപൂർവ ചിത്രം എന്റ കയ്യിൽ ഇല്ല. അന്ന് ആ ചിത്രം എടുക്കുന്നതിനു മുൻപ് ബാബി (സഹോദരഭാര്യ) ആണ് നിന്നെ എന്റെ കയ്യിൽ ഏൽപ്പിച്ചത്. ഇപ്പോൾ ഈ ചിത്രം നീ എല്ലാവരുമായി പങ്കു വച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. നീ എന്നും ആരോഗ്യത്തോടെയിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു’.– ലത കുറിച്ചു. 

ലത മങ്കേഷ്കറും ഋഷി കപൂറും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ലതയ്ക്ക് സ്വന്തം മകനെപ്പോലെയാണ് ഋഷി. താരത്തിന്റെ നിരവധി സിനിമകൾക്കു വേണ്ടി ലത മങ്കേഷ്കർ ഗാനങ്ങൾ ആലപിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഗായികയുടെ തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ ലത മങ്കേഷ്കറിനൊപ്പമുള്ള തന്റെ കുടുംബ ചിത്രം പങ്കു വച്ചുകൊണ്ടാണ് ഋഷി ആരാധ്യ ഗായികയ്ക്ക് ആശംസകൾ നേർന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലത ഇപ്പോൾ വീട്ടിൽ‍ വിശ്രമത്തിലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA