ADVERTISEMENT

ബോംബെ ജയശ്രീയ്ക്കൊപ്പം പാട്ടു പാടി ചലച്ചിത്ര താരം വീണ നന്ദകുമാർ. ജയശ്രീയ്ക്കൊപ്പം പാട്ടുപാടുന്നതിന്റെ വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായ ‘വസീഗര’ ആണ് ഇരുവരും പാടുന്നത്. 2001–ൽ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിൽ ജയശ്രീ തന്നെയാണ് ഈ പാട്ട് പാടിയത്. താൻ ആദ്യമായി ഈ പാട്ട് കേട്ടപ്പോൾ മുതൽ ബോംബെ ജയശ്രീയെ ഇഷ്ടപ്പെട്ടു എന്ന് വീണ പറയുന്നു. 

 

‘എപ്പോഴെങ്കിലും എന്നോടു പാട്ടു പാടാൻ ആവശ്യപ്പെടുമ്പോൾ ഞാൻ ഈ പാട്ടാണ് പാടാറുള്ളത്. അത് പാടിയ ആളുടെ കൂടെ തന്നെ ഇപ്പോൾ എനിക്കും പാടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അത് എന്റെ വലിയ സ്വപ്നമായിരുന്നു. 19 വർഷത്തെ കാത്തിരുപ്പിനു ശേഷമാണ് ആ ആഗ്രഹം സാധിച്ചത്. ഈ നിമിഷം ഞാൻ എന്നും മനസിൽ താലോലിക്കും’.– വിഡിയോ പങ്കു വച്ചുകൊണ്ട് വീണ കുറിച്ചു. 

 

വീണയുടെ മുഖത്തേയ്ക്കു മാത്രം നോക്കി ചിരിച്ചുകൊണ്ട് പാടുന്ന ജയശ്രീ ഇടയ്ക്ക് പാട്ട് വീണയ്ക്കു വേണ്ടി മാത്രം വിട്ടു കൊടുക്കുന്നു. എന്നാൽ വീണയ്ക്ക് വരികളിൽ ചില ആശയക്കുഴപ്പം ഉണ്ടായപ്പോൾ ജയശ്രീയും ഒപ്പം പാടുന്നു. പാട്ട് വളരെ മനോഹരമായിരുന്നു എന്നു പറഞ്ഞ് അവസാനം ജയശ്രീ വീണയെ ചേർത്തു പിടിക്കുന്നതും കാണാം. 

 

ഇരുവരുടെയും പാട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വീണ നന്നായി പാടുന്നുണ്ടെന്നും നല്ല ശബ്ദം ആണെന്നും ആരാധകർ അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം ആലാപനത്തിലേക്കും കടന്നു വരണം എന്നും ചിലർ കമന്റുകളിട്ടു. സ്ലീവാച്ചന്റെ കെട്ട്യോള് അടിപൊളി അണെന്നും കടന്നുവരുന്ന മേഖലയിലെല്ലാം സ്വന്തം സ്ഥാനം ഉറപ്പിക്കുകയാണല്ലോ എന്നും തുടങ്ങി രസകരമായ കമന്റുകളും വിഡിയോയ്ക്കു ലഭിക്കുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com