‘വരുന്നുണ്ടിവിടൊരു വിപ്ലവം’; ഓരോ വാക്കിലും തീപ്പൊരി പാറിച്ച് റാപ് സോങ്

weplavam-song
SHARE

കാലികപ്രസക്തിയുള്ള വിഷയങ്ങളിലൂന്നി പുറത്തിക്കിയ ‘വിപ്ലവം’ റാപ് സോങ് ശ്രദ്ധേയമാകുന്നു. ചടുലമായ വരികളും ആലാപനവും ആസ്വാദകരെ ആകർഷിക്കുന്നു. പാട്ടിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു എന്നാണ് ആസ്വാദകപക്ഷം. വർഗീയതയ്ക്കെതിരെ നിശിതമായ വിമർശനമാണ് പാട്ട് ഉയർത്തുന്നത്. 

‘സാഹോദര്യം നെഞ്ചിൽ ചേർത്ത മണ്ണു കാൽച്ചുവട്ടിൽ

ആ മണ്ണു കയ്യിലേന്തി നെഞ്ചിൽ ചേർത്തു വച്ചു പറയാം

ഒരു ചെകുത്താനും കാലുകുത്തില്ല ദൈവത്തിന്റെ നാട്ടില്‍...’

പാടിയതും വരികളെഴുതിയതും സംഗീതവും ആർസിയാണ്. ആർസിയുടെ അനിയൻ റിനാസ് മുസ്തഫയാണ് 2ഡി ആനിമേഷൻ. ലിറിക്‌ വിഡിയോ തയാറാക്കിയത് ചലച്ചിത്ര താരവും നീരജ് മാധവിന്റെ സഹോദരനുമായ നവനീത് മാധവ്. അക്രമത്തിനും അനീതിക്കും എതിരെയാണ് ഓരോ വരിയും. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകതയെക്കുറിച്ചും പാട്ടിൽ പരാമർശിക്കുന്നു. 

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് പാട്ട് കണ്ടത്. കാലിക പ്രസക്തിയുള്ള പാട്ടിന് ഇതിനോടകം നിരവധി ആരാധകരെയും നേടാൻ സാധിച്ചു. ഓരോ വാക്കും തീപ്പൊരി പാറിക്കുന്നു എന്നാണ് പ്രേക്ഷകപ്രതികരണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA