ഉള്ളതു പറഞ്ഞ് സരസ ബാലുശേരി; ശ്രദ്ധ നേടി പ്രതിഷേധ ഗാനം

citizen-number-21
SHARE

പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും വിമർശിച്ച് പുറത്തിറക്കിയ ‘സിറ്റിസൻ നമ്പർ 21’ സംഗീത വിഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇംഗ്ലീഷ് റാപ്പും മലബാർ ശൈലിയിലുള്ള വിവരണവും കൂട്ടിച്ചേർത്ത് ഒരുക്കിയ ഗാനം സംവിധായകൻ സഖരിയായുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. സംഗീത വിഡിയോയുടെ മലയാളം ഭാഗം നിസാം പാരിയും ഇംഗ്ലിഷ് റാപ് സന്ദീപും എഴുതിയിരിക്കുന്നു. 

വിൻഡോ സീറ്റ് പിക്ചേഴ്സിന്റെ ബാനറിൽ ഹം ഭി പ്രൊഡക്‌ഷൻ ഹൗസ് നിർമിച്ച വിഡിയോയിൽ സുഡാനി ഫ്രം നൈജീരിയ ഫെയിം സരസ ബാലുശേരി, സ്ട്രീറ്റ് അക്കാഡമിക്സ് ബാൻഡിലെ റാപ്പർ ഹാരിസ് സലീം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്നാസ്, നിസാം കദ്രി എന്നിവർ ചേർന്നാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. 

പൗരത്വ ഭേദഗതി നിയത്തെ രൂക്ഷമായി വിമർശിച്ച് പുറത്തിറക്കിയ പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രാദേശികഭാഷയിലുള്ള വിവരണം തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം എന്നാണ് പ്രേക്ഷകപക്ഷം. സരസ ബാലുശേരിയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA