ആ വരികൾ ഇപ്പോഴും പുത്തൻ തന്നെ; ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം അർപ്പിച്ച് ഫൈനൽസ് ടീം

gireesh-puthenchery-finals
SHARE

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകളുണർത്തി ഫൈനൽസിലെ വിഡിയോ ഗാനം. മരണത്തിന്റെ സന്ധ്യ കടക്കും മുൻപേ പുത്തഞ്ചേരി എഴുതി നൽകിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്നു. ശ്രീനിവാസ് ആണ് ഗാനം ആലപിച്ചത്. ദു:ഖപൂരിതമായ വരികൾക്ക് അതേ ഫീൽ നൽകിയാണ് ശ്രിനിവാസ് ആലാപനം നിർവഹിച്ചതെന്നാണ് പ്രേക്ഷക പക്ഷം. 

‘മഞ്ഞുകാലം ദൂരെ മാഞ്ഞു

മിഴിനീർ സന്ധ്യ മറഞ്ഞു

പകലിൻ മൗനം തേങ്ങലായി

പാർവണയാമം സ്നേഹമായി...’

പാട്ടിന്റെ ലിറിക്കൽ വിഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഇപ്പോൾ വിഡിയോ ഗാനം റിലീസ് ചെയ്തത്.  മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് ഗാനം കണ്ടത്. അനശ്വര കലാകാരന്റെ ഒരു ഗാനം കൂടി ആസ്വദിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

നവാഗതനായ പി.ആർ.അരുണിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് ഫൈനൽസ്. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. രജിഷ വിജയൻ, മണിയൻപിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA