അഭിനയത്തിൽ പപ്പ, പാട്ടില്‍ മക്കൾ; കയ്യടി നേടി ജോജു ജോർജിന്റെ വിഡിയോ

joju-george-children
SHARE

മക്കളുടെ പാട്ടിന്റെ വിഡിയോ പങ്കുവച്ച് ജോജു ജോർജ്. മക്കളായ അപ്പു, പപ്പു, പാത്തു എന്നിവരുടെ പാട്ടാണ് താരം ആരാധകരുമായി പങ്കുവച്ചത്. ജോജു പ്രധാന വേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ‘മനമറിയുന്നോള് ഇവളാ കെട്ട്യോള്’ എന്ന പാട്ടാണ് മകൾ പാത്തു പാടുന്നത്. പാത്തുവിന്റെ പാട്ട് ഇതിനു മുൻപും ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

മകളുടെ പാട്ട് കേട്ട് ആസ്വദിക്കുന്ന ജോജുവിനെയും വിഡിയോയിൽ കാണാം. ചിത്രത്തിനു വേണ്ടി വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണ് ഗാനം ആലപിച്ചത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘ഉയിരിൽ തൊടും’ ആണ് മകൻ പപ്പു പാടുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ ആരാധകനാണ് പപ്പു എന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് ജോജു കുറിച്ചു. ചിത്രത്തിനു വേണ്ടി സൂരജ് സന്തോഷും ആൻ ആമിയും ചേർന്നാണ് ഗാനം ആലപിച്ചത്.

View this post on Instagram

My Pappu 🥰 fan of Kumblagi nights ♥️

A post shared by JOJU (@joju_george) on

മൂന്നുപേരും ഒരുമിച്ച് പാടുന്നതിന്റെ വിഡിയോയും ജോജു പോസ്റ്റ് ചെയ്തു. വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മൂവരും ഉഗ്രൻ ഗായകരാണെന്നാണ് ആരാധകപക്ഷം. അപ്പു പാത്തു പപ്പു എന്ന പേരിലാണ് ജോജു ജോർജിന്റെ പ്രൊഡക്്ഷൻ കമ്പനി. ഇയാൻ, സാറാ, ഇവാൻ എന്നാണ് മക്കളുടെ യഥാർഥ പേരുകൾ. 

View this post on Instagram

Mr Appu 🥰our Moothon♥️

A post shared by JOJU (@joju_george) on

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA