പ്രണയാർദ്രമായി അരുണും ശാന്തിയും; മനോഹരം ഈ സേവ് ദ് ഡേറ്റ് ഗാനം

papam-cheyyathavar-kalleriyatte
SHARE

വിനയ് ഫോർട്ടിനെ നായകനാക്കി ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിലെ സേവ് ദ ഡേറ്റ് ഗാനം പുറത്തിറങ്ങി. അനു എലിസബത്ത് എഴുതിയ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകർന്നിരിക്കുന്നു. ശ്രീകാന്ത് ഹരിഹരനും പ്രീതി പിള്ളയും ചേർന്നാണ് ഗാനം ആലപിച്ചത്. 

‘മിന്നൽ വില്ലായ് പെണ്ണേ 

കൊല്ലാതിന്നീ നോട്ടം കൊണ്ടന്നെ

തെന്നൽ കയ്യാൽ മൂടും പോലെ 

കുളിരാർന്നു നീ നിന്നതെന്തേ...’

അരുൺ കുര്യനും ശാന്തി ബലചന്ദ്രനുമാണ് ഗാനരംഗത്തിൽ. ഇരുവരും തമ്മിലുള്ള പ്രണയാര്‍ദ്ര രംഗങ്ങളാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സേവ് ദ ഡേറ്റ് ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിനു പിന്നാലെയാണ് പാട്ട് റിലീസ് ചെയ്തത്. ഇതിനോടകം നിരവധി പേർ കണ്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഫെബ്രുവരി 21–ന് ചിത്രം തിയറ്ററുകളിലെത്തും. 

വെടിവഴിപാടിനു ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്. അനുമോൾ, ശ്രിന്ദ, അലൻസിയർ, മധുപാൽ, സുനിൽ സുഖദ, ടിനി ടോം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA