28 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക്; സ്ഥിരീകരിച്ച് എ.ആർ.റഹ്മാൻ

a-r-rahman
SHARE

പൃഥ്വിരാജ് നായകനായെത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തുന്നു എന്ന് സ്ഥിരീകരിച്ച് സംഗീത വിസ്മയം എ.ആർ.റഹ്മാൻ. ചെന്നൈയിൽ ഒരു സ്വകാര്യ പരിപാടിക്കെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാരം വ്യക്തമാക്കിയത്. 1992–ൽ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയത് റഹ്മാൻ ആയിരുന്നു. 

അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു യോദ്ധ. മോഹന്‍ലാല്‍, മധുബാല, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ വേഷമിട്ട യോദ്ധയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ 28 വർഷത്തെ ഇടവേളയ്ക്കു ശേഷം എ.ആർ.റഹ്മാൻ മലയാള ചലച്ചിത്ര സംഗീത മേഖലയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.  

ബെന്യാമിന്റെ പ്രശസ്ത നോവൽ ‘ആടുജീവിതം’ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസി ആണ്. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം ഒരുക്കുന്നത്. കുട്ടനാട്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA