ആരാധകരെ ത്രസിപ്പിച്ച് സൂര്യയും അപർണയും; ഒപ്പം ഹരീഷ് ശിവരാമകൃഷ്ണന്റെ ആലാപനവും

surya-aparna
SHARE

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലെ പ്രോമോ ഗാനം റിലീസ് ചെയ്തു. ജി.വി പ്രകാശ് സംഗീതം പകർന്ന ഗാനം ഹരീഷ് ശിവരാമകൃഷ്ണൻ ആലപിച്ചിരിക്കുന്നു. വിവേകിന്റ്താണ് വരികൾ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് പാട്ട് കണ്ടത്. 

ചിത്രത്തിന്റെ തീം സോങ് നേരത്തേ റിലീസ് ചെയ്തിരുന്നു. സൂര്യ ആലപിച്ച ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരുന്നു. സിനിമയുടെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുതി സുട്രു എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ ഒരുക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. അപർണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് സൂരരൈ പോട്ര്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കിട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA