‘നെ‍ഞ്ചുക്കുൾ പെയ്തിടും’: സുരേഷ് ഗോപിയുടെ ഗംഭീര പാട്ട്

suresh-gopi-still
SHARE

സുരേഷ് ഗോപിയുടെ പാട്ട് പങ്കുവച്ച് അജു വർഗീസ്. 2011–ൽ ഒരു പൊതു വേദിയിൽ വച്ച് സുരേഷ് ഗോപി പാട്ടു പാടിയതിന്റെ വിഡിയോ ആണ് അജു വർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. താരത്തിന്റെ പോസ്റ്റിനു പിന്നാലെ ആരാധകർ സുരേഷ് ഗോപിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്.

‘നെ‍ഞ്ചുക്കുൾ പെയ്തിടും മാ മാഴൈ നീരുക്കുൾ മൂഴ്കിടും താമരൈ’ എന്ന നിത്യഹരിതഗാനമാണ് സുരേഷ് ഗോപി പാടുന്നത്. ഭാവം ഉൾക്കൊണ്ട് ഏറെ ആസ്വദിച്ചാണ് താരത്തിന്റെ പാട്ട്. വിഡിയോ മിനിട്ടുകൾക്കകം തന്നെ വൈറലായിരിക്കുകയാണ്. അപൂർവമായ വിഡിയോ പങ്കു വച്ചതിന് പലരും അജു വർഗീസിനോട് നന്ദി പറഞ്ഞു. സുരേഷ് ഗോപിയുടെ പാട്ട് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 

2008–ൽ പുറത്തിറങ്ങിയ വാരണം ആയിരം എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കൽ പോലും ആസ്വദിക്കാത്തവരായി അധികം ആരും ഉണ്ടാകില്ല. ഹാരിസ് ജയരാജ് ഈണം പകർന്ന ഗാനം ആലപിച്ചത് ഹരിഹരൻ ആണ്. താമരയുടേതാണ് വരികൾ. ഇന്നും നിത്യഹരിതമായി നിലനിൽക്കുന്ന പാട്ടിന് ആരാധകർ ഏറെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA