ഈണം ഹൃദയം തൊടുമ്പോൾ വരികളെന്തിനു വേറെ? മനം കവർന്ന് രാജേഷ് വൈദ്യയുടെ സംഗീതം

whispering-hues
SHARE

പ്രശസ്ത സംഗീതജ്ഞൻ രാജേഷ് വൈദ്യയും മസാല കോഫി സംഗീത ബാൻഡ് സ്ഥാപകൻ വരുൺ സുനിലും ചോർന്നൊരുക്കിയ വിസ്പറിങ് ഹ്യൂസ് എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. വരികളില്ലാത്ത സംഗീതമാണ് പാട്ടിന്റെ ഹൈലൈറ്റ്. 

സംഗീതോപകരണങ്ങളിലൂടെ വൈവിധ്യമായ അനുഭവം സമ്മാനിക്കുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. വരുൺ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദേവന്‍ ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നു. ഇത്തരമൊരു വ്യത്യസ്ത ഗാനത്തിന്റെ ആശയവും ദേവന്റേതു തന്നെ.  

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളുൾപ്പെടുത്തി ഒരുക്കിയ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഹസിഫ് ഹക്കീം. ശ്രീകുമാർ എഡിറ്റിങ് നിർവഹിച്ചു. ഐറെന മിഹല്‍ക്കോവിച്ചാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പുതുമ നിറഞ്ഞ  സംഗീതാനുഭവം സമ്മാനിച്ചതിൽ രാജേഷിനെയും സുനിലിനെയും പ്രശംസിച്ച് നിരവധി പേർ രംഗത്തു വന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA