ഗോപി സുന്ദറിന് പ്രണയദിനാശംസയുമായി അഭയ ഹിരൺമയി; ചിത്രവും കുറിപ്പും വൈറൽ

abhaya-gopi-sundar
SHARE

ഗോപി സുന്ദറിന് പ്രണയ ദിനാശംസകൾ നേർന്ന് ഗായിക അഭയ ഹിരൺമയി. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിതം പങ്കുവച്ചുകൊണ്ടാണ് ഗായിക ആശംസകൾ നേർന്നത്. പ്രണയിച്ചു തീരാത്ത തങ്ങളുടെ ജീവിതത്തെക്കുറിച്ച് അഭയ സമൂഹമാധ്യമങ്ങവിൽ എഴുതിയ കുറിപ്പും ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

‘പത്ത് വർഷത്തെ നീണ്ട യാത്ര.... എല്ലാ വ്യവസ്ഥകളെയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര. നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്ക്.... കറയില്ലാത്ത പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്..... പ്രണയ ദിനാശംസകൾ.– അഭയ കുറിച്ചു. 

അഭയയുടെ പോസ്റ്റിനു പിന്നാലെ നിരവധി കമന്റുകളുമെത്തി. ഇരുവർക്കും ആരാധകർ പ്രണയദിനാശംസകള്‍ നേർന്നു. ഈ പ്രണയം ജീവിതാവസാനം വരെ നിലനിൽക്കട്ടെ എന്നും ആരാധകർ ആശംസിച്ചു. 

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. എന്നാൽ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

സ്റ്റീൽ പ്ലേറ്റിൽ താളമിടുന്ന ഗോപി സുന്ദറിനൊപ്പം അഭയ പാട്ടുപാടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ‘ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA