‘നിൻ പ്രണയാർദ്ര ചുംബനങ്ങൾ മറക്കുവതെങ്ങനെ....’; പ്രണയം പറഞ്ഞ് ‘പ്രാണസഖി’, സുന്ദരം ഈ ഗാനം

pranasakhi
SHARE

പ്രണയദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘പ്രാണസഖി’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പ്രണയവും വിരഹവും ഇഴ ചേർന്ന വരികളും ഹൃദയം തൊടുന്ന സംഗീതവും ആസ്വാദകഹൃദയങ്ങൾ കീഴടക്കുകയാണ്.

‘കണ്ണുകളടഞ്ഞാലും പ്രാണൻ നിലച്ചാലും 

ഹൃദയത്തിൻ തന്ത്രികൾ മീട്ടാതിരുന്നാലും 

പ്രാണസഖീ നിൻ പ്രണയാർദ്ര ചുംബനങ്ങൾ 

മറക്കുവതെങ്ങനെ മമസഖി ഞാൻ....’

അനൂപ് കുമ്പനാട് ആണ് പാട്ടിനു വരികളൊരുക്കിയത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ തുഷാർ മുരളി കൃഷ്ണ സംഗീതം പകർന്ന ഗാനം നിധീഷ് മാത്യു ആലപിച്ചിരിക്കുന്നു.

പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പ്രണയ ദിനത്തിൽ അതിമനോഹരമായ പ്രണയഗാനം ആസ്വദിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പ്രേക്ഷകർ പ്രകടമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA