ADVERTISEMENT

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലെ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. ജി.വി പ്രകാശ് സംഗീതം പകർന്ന ഗാനം ഹരീഷ് ശിവരാമകൃഷ്ണൻ ആണ് ആലപിച്ചത്. ഹരീഷിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. വിവേകിന്റ്താണ് വരികൾ. 

 

ചിത്രത്തിന്റെ തീം സോങ് നേരത്തേ റിലീസ് ചെയ്തിരുന്നു. സൂര്യ ആലപിച്ച ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരുന്നു. സിനിമയുടെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുതി സുട്രു എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ ഒരുക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. അപർണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. 

 

സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് സൂരരൈ പോട്ര്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കിട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com