‘എജ്ജാതി എനർജി’; വർക്കിയിൽ ടിനി ടോമിന്റെ കിടിലൻ പാട്ട്, ഏറ്റെടുത്ത് ആരാധകർ

tiny-tom-singing
SHARE

ഗായകനും നാദിർഷയുടെ സഹോദരനുമായ സമദ് സുലൈമാനെ നായകനാക്കി നവാഗതനായ ആദർശ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വർക്കിയിലെ പ്രമോ ഗാനം റിലീസ് ചെയ്തു. ടിനി ടോം ആണ് പാട്ട് പാടിയിരിക്കുന്നത്. താരത്തിന്റെ എനർജറ്റിക് ആയ ആലാപനം തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം. സലി സുലൈമാനും ആദർശ് വേണുഗോപാലും ചേർന്നാണ് പാട്ടിനു വരികളൊരുക്കിയത്. ഫ്രാൻസിസ് സാബു സംഗീതം പകർന്നിരിക്കുന്നു. 

ആദർശ് വേണുഗോപാല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികഠൻ, ഗ്രീഷ്മ സുധാകരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യ ദിനേശാണ് ചിത്രത്തിൽ സമദിന്റെ നായികയായെത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള പ്രണയരംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

രാജൻ ശങ്കരാടി സംവിധാനം ചെയ്ത് 1998–ൽ പുറത്തിറങ്ങിയ മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിലൂടെയാണ് സമദ് സിനിമയിലെത്തിയത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുവെങ്കിലും നായക വേഷത്തിലേയ്ക്കെത്തുന്നത് ഇതാദ്യമാണ്. 

സഹോദരൻ നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ അന്തോണി, മേരാ നാം ഷാജി എന്നീ ചിത്രങ്ങളിലും സമദ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA